Thursday, July 1, 2010

കോരന്‍


അങ്ങനെ
കോരന്‍ കവിയായി ..........
പ്രസാധകര്‍ അവനു പിന്നാലെയും
കോരന്‍ അവാര്‍ഡിനു പിന്നാലെയും പാഞ്ഞു....
താമസം
നഗരത്തിലെ
പൊത്തിലേക്കു മാറ്റി ...
ഒടുവില്‍,
ഓണത്തിനു
നാട്ടിലെത്തിയപ്പോള്‍
കോരന് കുമ്പിളില്‍ തന്നെ കഞ്ഞി!!!!