Wednesday, January 23, 2013

തട്ടിന്‍പുറം

പൊടിവീണ 
കളിപ്പാട്ടങ്ങള്‍ക്കിടയില്‍ 
തൊട്ടില്‍ താരാട്ടു പാടുന്നു ....
ഗോട്ടികള്‍ കുഴി അന്വേഷിക്കുന്നു ...
ഉന്തുവണ്ടിയുടെ ചെരിപ്പു  ചക്രവും 
തീപ്പെട്ടി തോക്കും 
പേറ്റന്റ്  കാണിക്കുന്നു ......
വക്കുപൊട്ടിയ സ്ലേറ്റുകള്‍ 
ചെമ്പരത്തിപ്പൂവ്  ചോദിക്കുന്നു ...
നടുവൊടിഞ്ഞ ചാരുകസേര
ഒന്നിരിക്കാന്‍ പറഞ്ഞു ...
എല്ലാം വാരിയെടുത്ത് 
നാളെ 
അമ്മയെ വൃദ്ധസദനത്തില്‍ 
കൊണ്ടുപോകുന്ന 
വഴിയില്‍ കളയണം ........